ദേശീയ പിന്നോക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പ്പറേഷനും കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച് ആര് ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്കൂളും ചേര്‍ന്ന് നടത്തുന്ന സൌജന്യ നൈപുണ്യ വികസന പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
- കോഴ്സുകളുടെ വിശദ വിവരങ്ങള്‍ താഴെ പറയുന്നവയാണ്
- അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍ – 500 Hrs (4 മാസം)
- ബ്യൂട്ടി തെറാപ്പിസ്റ്റ് – 350 Hrs (3 മാസം)
പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് 1000 രൂപ പരിശീലന വേദനവും, പരിശീലന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും നിബന്ധനകള്‍ക്ക് വിധേയമായി നല്കുന്നു.അപേക്ഷകള്‍ കലൂര്‍ ജവഹര്‍ലാല്‍ നഹറൂ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിംഗ് സ്കൂളില്‍ നിന്ന് അപേക്ഷകള്‍ വാങ്ങി ഫെബ്രവരി 15 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0484-2985252 മായി ബന്ധപ്പെടുക