കൊല്ലം: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പത്താം ക്ലാസിലെ മോഡല്‍ പരീക്ഷ കഴിഞ്ഞ് പുനലൂര്‍ തൊളിക്കോട് കൊച്ചുവള്ളക്കടവില് കുളിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പുനലൂര്‍ ശബരിഗിരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് അനന്തു കൃഷ്ണന്, അതുല്‍ എസ് രാജ് എന്നിവരാണ് മരിച്ചത്. പുനലൂര്‍ ഫയര്‍ സ്റ്റേഷന് സമീപമുള്ള കല്ലടയാറിന്റെ കുളിക്കടവിലാണ് ഇവര്‍ ഇറങ്ങിയത്.
ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെയും കാണാതാവുകയായിരുന്നു. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുന്നല ഗോകുലത്തില്‍ സോമരാജന്റെ മകനാണ് അതുല്‍. ആരംപുന്ന കമന് ഭവന് സോമരാജന്റെ മകനാണ് അതുല്‍.


