കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാടിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കോട്ടയം വേളൂർ ഉള്ളാട്ടിൽപാദി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

കോട്ടയം ഭാഗത്തുനിന്ന് പെരുമ്ബാവൂരിലേക്ക് തടിയുമായി പോയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ലോറിക്കടിയില്‍ കുടുങ്ങിയ കാറില്‍നിന്നും അഗ്നിശമനസേനാംഗങ്ങള്‍ എത്തി വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.


