റിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു ഊഹാപോഹം മാത്രമെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.
ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഊഹാപോഹങ്ങള്‍ വച്ച് എന്തു ചെയ്യാനാകും?. താന്‍ എക്സൈസ് കമ്മീഷണറായിരുന്നപ്പോള്‍ ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നു നിര്‍മാതാക്കളുടെ സംഘടന അടുത്തിടെ ആരോപിച്ചിരുന്നു.

