കൊച്ചി; ഉദയം പേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സുനിത ബീബിയും കൊല്ലപ്പെട്ട വിദ്യയുടെ ഭര്‍ത്താവ് പ്രേം കുമാറും സഹപാഠികളാണ്. വിദ്യയെ കൊലപ്പെടുത്തിയ ശേഷം കാണാതായതായി ഭര്‍ത്താവ് പ്രേംകുമാര്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് വിദ്യയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ ഇരുവരും തൃപ്പൂണിത്തുറയ്ക്കടുത്ത് വാടകയ്ക്ക് വീടെടുത്ത് താമസവും ആരംഭിച്ചു. ഇതിനിടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.
അടുത്തിടെ കോളേജ് റീ യൂണിയന് സംഘടിപ്പിച്ചു. ഇവിടെ വെച്ച് കണ്ടുമുട്ടിയ ഇരുവരും ’96’സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് വീണ്ടും പ്രണയിക്കുകയായിരുന്നു. നഴ്സിങ്ങ് സൂപ്രണ്ടായി ജോലിചെയ്യുകയാണ് സുനിത. സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു. വിദ്യയ്ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു.
വിദ്യയ്ക്ക് അന്ന് കഴുത്തിനാണ് പരിക്കേറ്റത്. ആയൂര്‍വേദ ചികിത്സയിലൂടെ കഴുത്തിനേറ്റ പരിക്ക് സുഖപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രേം കുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് പേയാട് ഗ്രേസ് എന്ന് പേരുള്ള വില്ല സുനിത നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി തിരുനെല്‍വേലിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.