തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഒഡെപെക് മുഖേന യു.എ.ഇ, സൗദി അറേബ്യ, ബോട്സ്വാന, യു.കെ. എന്നിവിടങ്ങളില്‍ വന്‍ തൊഴിലവസരങ്ങള്‍. വിവിധ മേഖലകളിലായി 200 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
നഴ്സ്, ഡോക്ടര്‍, തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉടന്‍ റിക്രൂട്ട്മെന്റ് നടക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ബി.എസ്.സി നഴ്സുമാരുടേയും ജനറല്‍ നഴ്സുമാരുടേയും ഒഴിവുണ്ട്. ബി.എസ്.സി നഴ്സിന് ഒരു വര്‍ഷവും ജനറല്‍ നഴ്സിങ്ങിന് രണ്ടു വര്‍ഷവുമാണ് പ്രവൃത്തി പരിചയം വേണ്ടത്. ജനറല്‍ നഴ്സിങ് വിഭാഗത്തിലേക്ക് സ്ത്രീകള്‍ക്കായാണ് റിക്രൂട്ട്മെന്റ്.
യു.എ.ഇയിലേയും സൗദി അറേബ്യയിലേയും പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്സിന്റെ (പുരുഷന്) ഒഴിവിലേക്ക് മൂന്നു വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് നവംബര്‍ രണ്ടാം വാരം കൊച്ചിയിലും ഡല്‍ഹിയിലും റിക്രൂട്ട്മെന്റ് നടത്തും. HAAD/DOH/Prometric പാസായവര്‍ക്കു മുന്‍ഗണന നല്‍കും.
ബോട്സ്വാനയിലേക്ക് 5 വര്‍ഷം പ്രവൃത്തി പരിചയമുള്ള കണ്‍സള്‍ട്ടന്‍സ് ഡോക്ടര്‍മാരെയാണ് തെരഞ്ഞെടുക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബിടെക് കഴിഞ്ഞ് അഞ്ചു വര്‍ഷം ആശുപത്രികളില്‍ പ്രവൃത്തി പരിചയമുള്ള മെയിന്റനന്‍സ് എന്‍ജിനീയര്‍, സേഫ്റ്റി എന്‍ജിനീയര്‍ എന്നിവരെയും ഡിഗ്രി കഴിഞ്ഞ് രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഫിസിയോതെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്.
യു.കെയിലേക്ക് IELTS/OET പാസായ നഴ്സുമാര്‍ക്കും അവസരമുണ്ട്. നഴ്സുമാര്‍ക്ക് യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ (NHS) കീഴിലുള്ള വിവിധ ആശുപത്രികളില്‍ തൊഴില്‍ നേടുന്നതിനോടൊപ്പം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കാന്‍ അവസരമൊരുക്കുന്ന ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാമിന്റെ (GLP ഭാഗമായാണ് നിയമനം. യു.കെയിലെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളില്‍ സൗജന്യ നിയമനം നല്‍കും. യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് IELTS പരിശീലനം നല്‍കുന്നതിന് എറണാകുളത്തും തിരുവനന്തപുരത്തും ഡല്‍ഹിയിലും ഒഡെപെക്ക് പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.


