തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഫിറോസിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈന് ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈന് അഭിപ്രായപ്പെട്ടു.
കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ കൂട്ടിച്ചേർത്തു. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ അറിയിച്ചു. കെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് ജസ്ല മാടശ്ശേരിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തനിക്കെതിരെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജസ്ല മാടശ്ശേരി ആവശ്യപ്പെട്ടിരുന്നു. താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നത്. സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ലിതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജസ്ല പറഞ്ഞിരുന്നു.
കുടുംബത്തിന് ഒതുങ്ങാത്ത സ്ത്രീ, പച്ചക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ- എന്നിങ്ങനെയാണ് പേര് പരാമര്‍ശിക്കാതെ ഫിറോസ് അധിക്ഷേപിച്ചിരുന്നത്. മഞ്ചേശ്വരത്തെ യു.എഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫിറോസ് പങ്കെടുത്തതിനെ ജസ്ല അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നത്. ഇതിന് മറുപടി നൽകുന്നതിനിടെയാണ് ഫിറോസിൻെറ പരാമർശം