കണ്ണ് ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. അനസ്തേഷ്യ കൊടുത്ത മൂന്നു വയസുകാരിയാണ് മരിച്ചത്. മലപ്പുറം സ്വദേശിയുടെ മകനാണ് അനയ്. ഞായറാഴ്ച കളിച്ചുകൊണ്ടിരിക്കെ കണ്ണിന് ചീള് കയറിയതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു രക്ഷിതാക്കള്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉടന്‍ ശക്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാള്ച ഉച്ചക്ക് 12 ഓടെ കുട്ടിയെ കൊണ്ടുപോയി കുട്ടിക്ക് അനസ്തേഷ്യ നല്‍കിയതോടെ ചുണ്ട് നീലിച്ച് കോടുകയും ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് അറിയിക്കാതെ ഗുരുതരമാണ് എന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നേരിട്ട് മിംസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. ഉച്ചക്ക് ഒരുമണിയോടെയാണ് മിംസിലേക്ക് മാറ്റിയത്. കോംട്രസ്റ്റില്‍ നിന്ന് മിംസില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചൊവ്വാഴ്ച പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.


