പഴശ്ശിരാജയ്ക്കു ശേഷം യുദ്ധത്തിന് തയ്യാറെടുത്ത് മമ്മൂട്ടി. ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇതുവരെ ഇത്രയും വലിയ ചിലവില്‍ ഒരു ചിത്രവും നിര്‍മ്മിച്ചിട്ടില്ല. ഉണ്ണിമുകുന്ദന് പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.
ബാലതാരം അച്യുതന്, കനിഹ, അനു സിത്താര, സിദ്ദീഖ്, തരണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എം ജയചന്ദ്രന് സംഗീതം നല്കുന്നു. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്.


