മാര്‍ ഇവാനിയോസ് കോളേജ് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ ഹവീന്ത കുമാര്‍ (21) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇലക്ഷന് പ്രചരണം കഴിഞ്ഞ് സുഹൃത്തിനെ മരുതൂരിലെ വീട്ടില്‍ ആക്കിയ ശേഷം തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ പട്ടിയെ ക്കണ്ട് ബൈക്ക് തിരിക്കുമ്പോള്‍ എതിരെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഞാണ്ടൂര്‍ക്കോണം ആളിയില്‍ത്തറട്ട ശാരദാനിലയത്തില് ഹേമന്ത്കുമാറിന്റേയും വിജയകുമാരിയുടെയും മകനാണ് ഹവീന്ത് കുമാര്‍. ഹേമ സഹോദരിയാണ്.

