കെ ആര് ഗൗരിയമ്മയെ ആരോഗ്യമന്ത്രി കെ കെ ശൈലജ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏറെ നാളായി ചികിത്സയില്‍ കഴിയുകയാണ് ഗൗരിയമ്മ. ഗൗരിയമ്മയെ സന്ദര്‍ശിച്ച കെ കെ ശൈലജ അവരുടെ ആരോഗ്യ വിവരങ്ങളും തിരക്കി. കഴിഞ്ഞ ജൂലൈയില്‍ ഗൗരിയമ്മയ്ക്ക് നൂറ് വയസ് തികഞ്ഞിരുന്നു.