കൊച്ചി : മാര്‍ത്തോമാ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് കാലം ചെയ്തു. 74 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച് വെളുപ്പിനെയാണ് അന്തരിച്ചത്.
2015 ഒക്ടോബറില്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ട ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് റാന്നി – നിലയ്ക്കല്‍ ഭദ്രാസനാദ്ധ്യക്ഷനാണ്. 1969 ജൂണ്‍ 14 നാണ് വൈദിക ജീവിതം ആരംഭിച്ചത്. നാഷണല്‍ മിഷണറി സൊസൈറ്റി പ്രസിഡന്റ്, വൈദിക സെമിനാരി ഗവേണിംഗ് ബോഡി ചെയര്മാന് , മുംബൈ,ഡല്‍ഹി,കോട്ടയം , കൊച്ചി ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.