മൂവാറ്റുപുഴ: ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ട് പേഴയ്ക്കാപ്പിള്ളിയില്‍ അമ്മമാരുടെ പ്രതിഷേധ ജ്വാല നടന്നു. പായിപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ അംഗണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. വര്‍ഗീയ വാദികള്‍ക്കും, വര്‍ഗീയ ഭീകരതയ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനവും നടന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധ ജ്വാല ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. പിഞ്ചുബാലികയെ പിച്ചിചിന്തിയവര്ക്കെതിരെ അമ്മമാരുടെ പ്രതിഷേധം മാതൃകപരമാണന്നും.ഇന്ത്യമുഴുവനും ഇത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരണമെന്നും അരുണ്‍ പറഞ്ഞു. ഷെമീന ജലാല്‍ അധ്യക്ഷത വഹിച്ചു

