കൊച്ചി: പാർട്ടി എം എൽ എ യുടെ കൈ പൊലിസ് ലാത്തിചാർജ്ജിൽ തല്ലി ഒടിച്ചിട്ടു പോലും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മൗനം അണികളിൽ പ്രതിഷേധം വ്യാപകമായി. എന്തിനും ഏതിനും പ്രതീകരിക്കുന്ന പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ നിശബ്ദതയാണ് പാർട്ടി അണികളിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
എം എൽ ഏക്ക് പുറമേ
പാർട്ടി ജില്ല ഭാരവാഹികളടക്കം മറ്റ് നിരവധി ജനപ്രതിനിതികളാണ് കൊച്ചിയിൽ വിവിധ ആശുപത്രികയ്യിൽ ചികിത്സയിലുള്ളത്. അടിക്കടി സിപിഐ നേതാക്കൾക്കും അണികൾക്കും നേരെ പൊലിസ് നരനായാട്ട് നടത്തുന്നു എന്ന വ്യാപക ആക്ഷേപം പാർട്ടി സംസ്ഥാന തലത്തിൽ തന്നെ ഉയർത്തി തുടങ്ങിയിട്ട് കാലങ്ങളായി. പി. രാജുവിന്റെ തട്ടകമായ എറണാകുളത്താണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഏറ്റവും കൂടുതൽ പൊലിസ് അക്രമം ഏറ്റ്
വാങ്ങിയിട്ടുള്ളത്. എന്നിട്ടും കാനത്തിന്റെ നിശബ്ദത ചോദ്യം ചെയ്യപ്പെടുകയാണ്.
അതേ സമയം കളക്ടറുടെ റിപ്പോർട്ട് കിട്ടിയതായി മുഖ്യമന്ത്രി പ്രതികരിച്ചു. പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക് തുടരുകയാണ്. സി പി എമ്മിനും യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും നേരെ എം എൽ എ നടത്തിയ പ്രസംഗമാണ് പൊലിസ് അക്രമത്തിന് പിന്നാലെ സൈബർ ആക്രമത്തിലേക്ക് സി പി എം അനുഭാവികളെ കൊണ്ടെത്തിച്ചത്.
സിപിഐ സമരത്തിൽ അതും ഇടത് ഭരണ വിരുദ്ധമായ സമരത്തിൽ എം എൽ എ യുടെ പങ്കാളിത്തം സി പി എം അനുഭാവികളിൽ പരക്കെ പ്രതിഷേധമാണ് ഉയർത്തിയത്. വിദ്യാർത്ഥി – യുവജന പ്രവർത്തകർക്കെതിരെ എം എൽ എ യുടെ പ്രസംഗം കടുപ്പത്തിലായി പോയി എന്നതാണ് പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന്റെ കാരണം. ഇത്തരം പ്രതിഷേധത്തെ മുൻ കൂട്ടി എൽദോ കണ്ടില്ല, അല്ലങ്കിൽ ഇത് മുൻകൂട്ടി കാണാൻ ഒപ്പമുള്ള സൈബർ ആക്റ്റിവിസ്റ്റുകൾക്കായില്ല. പ്രസംഗത്തിന് പിന്നാലെ എം എൽ എ യെ പൊലിസ് തല്ലിച്ചതച്ചതോടെ സർക്കാർ വിരുദ്ധ പ്രതിഷേധവും കനത്തു. ഇതോടെയാണ് എൽദോക്കെതിരെ സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ അണികൾ അറ്റാക്ക് തുടങ്ങിയത്. അത് കൊണ്ട് തന്നെ ഇന്നലെ തുടങ്ങിയ ‘സൈബർ അറ്റാക്കിൽ നിന്നും എൽദോക്ക് അത്ര എളുപ്പം പുറത്ത് കടക്കാൻ കഴിയില്ല.
സി പി ഐ പാർട്ടി അംഗം എന്ന നിലയിൽ എൽദോ എബ്രഹാമിന്റെ സമര സാനിധ്യത്തിൽ തെറ്റില്ലങ്കിലും ജാഗ്രത കുറവ് തന്നെയാണ് സി പി എം ചൂണ്ടിക്കാട്ടുന്നത്.


