കൊച്ചി: വിമത വൈദികര്‍ ബിഷപ്പ് ഹൗസില്‍ നടത്തി വരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എംറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സ്ഥിരം സിനഡുമായി വിമത വൈദികര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പാക്കാന്‍ തീരുമാനമെടുത്തത്. സഹായമെത്രന്മാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ സ്ഥിരം സിനഡ് ഇടപെടുമെന്ന് ഉറപ്പു നല്കി. കൂടാതെ കര്‍ദിനാളിനെതിരെയുള്ള വാജരേഖാ കേസില്‍ പീഡിപ്പിക്കുന്നുവെന്ന വൈദികരുടെ പരാതിയിലും ഇടപെടും. മാസമാണ് പൂര്‍ണ സിനഡ് ചേരുക.

