മൂവാറ്റുപുഴ: തെരെഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ എന്നും ജനങ്ങളോടും സമൂഹത്തോടും പ്രകൃതിയോട് തന്നെ പ്രതിബന്ധതയുളളവരാകണമെന്ന് എറണാകുളം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. വൈ.ആര്.റുസ്തം പറഞ്ഞു. മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂളില്‍ നടന്ന ഇന്‍വെസ്റ്റിച്ചര്‍ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ജനാധിപത്യരീതിയില്‍ നടന്ന തെരെഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ പ്രകൃയയെ എപ്രകാരമായിരിക്കണമെന്ന അവബോധം സൃഷ്ടിക്കുന്നതായിരുന്നു. സ്കൂള്‍ ഹെഡ്ബോയിയായി തെരെഞ്ഞെടുക്കപ്പെട്ട ഹാഫിസ് ഷെഫീക്ക്, ഹെഡ്ഗേള്‍ അസ്മിന ഷെമീര്‍, സ്പോര്‍ട്ട്സ് ക്യാപ്റ്റന്‍ എല്‍ദോ മാത്യു തുടങ്ങി 32-ഓളം സ്ഥാനങ്ങളില്‍ അവരോധിതരായവര്ക്ക് സാഷും ബാഡ്ജും നല്കി അനുമോദിച്ചു.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ എം.എം.മക്കാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.എം.അബ്ദുല്‍ അസീസ്, സെക്രട്ടറി അഡ്വ. റ്റി.എസ്.റഷീദ്, എം.കെ.അലിക്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍ ഷംസുദ്ദീന്, അധ്യാപകരായ ആനന്ദ്.റ്റി.ഒ., പി.ജെ.റെജിമോന്, രമേശ്.കെ.സി., സഫിയ ഇബ്രാഹിം, ശ്രീകല.എന്‍, രാജേശ്വരി.സി.ആര്, മഞ്ജുശ്രീ.പി., ഗീതുമോള്‍ രാജു, സ്വപ്ന അനില്‍ എന്നിവര്‍ വിവിധ ക്ലംബംഗങ്ങള്ക്കും ഹൗസ് ക്യാപ്റ്റന്മാര്ക്കും ബാഡ്ജ് അണിയിച്ചു. അക്കാദമിക് ഡയറക്ടര്‍ ഡോ.മുഹമ്മദ് ഷാഫി സ്വാഗതവും പ്രിന്‍സിപ്പാള്‍ അനുജി ബിജു നന്ദിയും പറഞ്ഞു.