തൃശൂര്‍: റോഡപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങള്‍ തൗഫീക്കിനും താരിക്കിനും മിശ്രിയയ്ക്കും അടച്ചുറപ്പുള്ള വീടായി.പൗണ്ട് കടവ് നാല്പ്പതടിപ്പാലം പുളിമുട്ടം വീട്ടില്‍ പരേതരായ സക്കീര്‍ ഹുസൈന് ഷബാന ദമ്പതികളുടെമക്കള്ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം കുളത്തൂര്‍ മുക്കോല വച്ചുണ്ടായ അപകടത്തില്‍ സക്കീര്‍ ഹുസൈനും ഷബാനയും മരിച്ചതോടെ അനാഥമായ കുടുംബത്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിന്റെ ഫലമായി വീട് ലഭിച്ചത്.

പാണന്‍വിള സ്വദേശിയും പ്രവാസിയുമായ ഗണേഷ്കുമാര് നല്കിയ5ലക്ഷം രൂപയും മറ്റ് സഹായങ്ങളും സ്വീകരിച്ചു തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുടെ നിര്‍മ്മാണ ചുമതലയിലാണ് വീട് നിര്‍മ്മിച്ചത്. വീട് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മക്കളായ മുഹമ്മദ് തൗഫീക്ക്, മുഹ്ഹമാദ് താരിക്, നബീസത്തുല്‍ മിശ്രിയ എന്നിവര്‍ പറഞ്ഞു.



