മുംബൈ: പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. മുംബൈ ദിന്‍ഡോഷി കോടതിയാണ് വിധി പറയുക. പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകന് വാദങ്ങള്‍ കോടതിയില്‍ എഴുതി നല്കി.
കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ജൂലൈ ഒന്നുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദമാണ് പ്രോസിക്യൂഷന് ഉയര്‍ത്തിയത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ബിനോയ് കോടിയേരിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.