മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രചാരണത്തില്‍ എന്തുചെയ്യാനും നേതാക്കളും പ്രവര്‍ത്തകരും തയ്യാറാണ്. ഇവിടെ വിവാഹവേദി തന്നെ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മാഠാരി രാജീവിന്റെ വിവാഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയായത്. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തിനിടയിലാണ് തെരഞ്ഞെടുപ്പ് കടന്നുവന്നത്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായപ്പോള്‍ തന്റെ വിവാഹവും പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് രാഹുലിന്റെ ആരാധകനായ രാജീവ് തീരുമാനിക്കുകയായിരുന്നു.
പോത്തുകല്ല് പാതാറിലെ വധു തനിലയുടെ വീട്ടിലേക്ക് രാജീവും കുട്ടുകാരും പോയ വാഹനങ്ങളിലെല്ലാം രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ പതിച്ചിരുന്നു. താലികെട്ട് കഴിഞ്ഞയുടന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ചുള്ള കത്ത് വിതരണം ചെയ്തു. വിവാഹ വേദിയിലും രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. വധുവരന്മാരെ ആശീര്‍വദിക്കുന്നതിന് എഐസിസി സെക്രട്ടറി സലിം അഹമ്മദും ആര്യാടന് മുഹമ്മദും ഉള്‍പ്പെടെയുളള നേതാക്കളുമെത്തിയുന്നു.