തിരുവനന്തപുരം: ലോക്സഭാ മണ്ഡലം പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഇ. ശരവണവേല്രാജിനെയും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീധര്‍ ചിട്ടൂരിയെയും തെരഞ്ഞെടുപ്പു കമ്മീഷന് നിയമിച്ചു.

പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ 105ാം മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എല്ലാ ദിവസവും വൈകിട്ട് നാലുമുതല്‍ അഞ്ചുവരെ നേരിട്ടെത്തി തെരഞ്ഞെടുപ്പു സംബന്ധമായ പരാതികള്‍ നിരീക്ഷകരെ അറിയിക്കാം. അപ്പോയിന്റ്മെന്റിന് തിരുവനന്തപുരം-9188619575, ആറ്റിങ്ങല്‍-9188619574 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടണം.


