കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫോക്കസ് കേരളത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ അപചയം തുടങ്ങുമെന്ന് സി.കെ പത്മനാഭന്. ദിശാബോധം നഷ്ടപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ വിജയിക്കാന്‍ സാധ്യതയുള്ള സീറ്റിന് വേണ്ടി നെട്ടോട്ടം ഓടികൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്.
തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടിയെ സൃഷ്ടിച്ചെടുക്കേണ ഗതികേടാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ബിജെപി കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബിജെപിയുടെ വോട്ട് കൂട്ടിയല്ല തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശമായ വോട്ടുകള്‍ നേടുകയാണ് ലക്ഷ്യം. പരമ്പരാഗത വോട്ടുകള്‍ എണ്ണുന്ന കണക്കപ്പിളളമാരുടെ കണക്ക് കൂട്ടലുകള്‍ പാടെ തകര്‍ക്കും. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഇരുട്ട് തെളിയിക്കുന്ന പ്രചരണങ്ങള്‍ക്കാണ് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്. മാഹിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് സി പി എം വോട്ടുകള്‍ പിടിച്ചു കൊഞ്ചരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടികളെ പരിഗണിക്കാതെ സി പി ഐ യും സി പി എം ഉം സീറ്റുകള്‍ വിഭജിച്ചെടുക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നാടകങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.


