ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകര്‍ക്കിടയില്‍ വല്ലാത്ത ഊര്‍ജം സൃഷ്ടിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ഉയര്‍ത്തി സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വിവരമറിയിച്ചിരുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിതീകരണം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.


