
മൂവാറ്റുപുഴ: സരസ്വതികുഞ്ഞമ്മക്ക് തെരഞ്ഞെടുപ്പ് എന്നും ഹരമാണ്. തന്റെ 21 -ാം വയസില്‍ ആദ്യ വോട്ട് പായിപ്ര ഗവണ്മെന്റ് യു. പി സ്ക്കൂളില്‍ രേഖപ്പെടുത്തിയതായി കുഞ്ഞമ്മ ഓര്‍ക്കുന്നുണ്ടെങ്കിലും അന്നത്തെ സ്ഥാനാര്‍ത്ഥികളും, ചിഹ്നങ്ങളും ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ലെന്ന് സരസ്വതി കുഞ്ഞമ്മ പറഞ്ഞു.
പായിപ്ര വടക്കുംഞ്ചേരി അകത്തൂട്ട് പരേതനായ ജി. പി .കര്‍ത്തായുടെ ഭാര്യയാണ് ശാരീരിക അവശതകളെ അതിജീവിച്ച് 97-ാം വയസിലും സമ്മതിദാന അവകാശം വിനിയോഗിക്കാനായി കാത്തിരിക്കുന്നത്.
ഭര്ത്താവ്ജി.പി.കര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥിയായി പായിപ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മത്സരിച്ചതോടെയാണ് രാഷ്ട്രീയ രംഗത്ത് സരസ്വതികുഞ്ഞമ്മ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഒന്നാം വാര്‍ഡില്‍ നിന്ന് ജയിച്ച ഭര്‍ത്താവ് ജി. പി. കര്‍ത്താ 10 വര്‍ഷക്കാലം പഞ്ചായത്ത് മെമ്പറായി തുടര്‍ന്നു. ഈ കാലയളവില്‍ തങ്ങളുടെ വീട് ജനസേവന കേന്ദ്രമായി മാറുകയായിരുന്നതും കുഞ്ഞമ്മ ഓര്‍ത്തെടുത്തു . ആടിമത്വത്തം നിലനിന്ന കാലഘട്ടത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വീട്ടിലെത്തുന്ന നാട്ടുകാരെ സ്വീകരിക്കുവാനും സല്ക്കരിക്കുവാനും കുഞ്ഞമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സരസ്വതികുഞ്ഞമ്മ പാചകം ചെയ്ത ഭക്ഷണത്തിന്റെ രുചി അറിയാത്തവര്‍ നാട്ടില്‍ വിരളമാണ് . ജാതിയുടെ ഉച്ച നിചത്വം നിലനിന്നിരുന്ന കാലഘട്ടത്തിലും മനുഷ്യ സ്നേഹം മാത്രം പ്രവഹിച്ചിരുന്ന തറവാടാണ് വടക്കുംചേരി കുടുംബം. 2002 -ല്‍ ഭര്‍ത്താവിന്റെ മരണശേഷം വീട്ടില്‍ കഴിയുന്ന കുഞ്ഞമ്മ സമ്മതിദാന അവകാശം മുടങ്ങാതെ കൃത്യമായി വിനിയോഗിക്കുമെന്ന് മകള്‍ ശാന്ത പറഞ്ഞു. ശാരീരിക അവശതകളെ അതിജീവിച്ച് ഇക്കുറിയും വോട്ട് രേഖപ്പെടുത്താനുള്ള ഉറച്ച തീരുമാനത്തിലാണ് കഞ്ഞുമ്മ. ആര്‍ക്ക് വോട്ടുചെയ്യുമെന്ന ചോദ്യത്തിന് കുഞ്ഞമ്മയില്‍ നിന്ന് പുഞ്ചിരിയായിരുന്ന മറുപടി.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ള കുഞ്ഞമ്മ ദിനപത്രങ്ങളടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്നും പതുക്കെയാണെങ്കിലും കൃത്യമായി വയിക്കും. എഴുത്തിനോട് താല്പര്യയമുള്ളതിനാല് വടക്കുംഞ്ചേരി അകത്തൂട്ട് കുടുംബത്തിന്റെ ചരിത്രം തയ്യാറാക്കുന്ന തിരക്കിലാണ്കുഞ്ഞമ്മ. ഇതിന് എല്ലാവിധ സഹായങ്ങലും പ്രോത്സാഹനങ്ങളുമായി മക്കളും പേരക്കുട്ടികളും മരുമക്കളും ഏപ്പോഴും ഒപ്പമുണ്ട് .
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കേസരി ബാലകൃഷ്ണപിള്ളയും, സാഹിത്യകാരന് പായിപ്ര രാധാകൃഷ്ണനും കുഞ്ഞമ്മയുടെ കുടുംബാംഗങ്ങളാണ്.


