ഇസ്ലാമബാദ്: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനുള്‍പ്പെടെ 44 ഭീകരരെ പാക്കിസ്ഥാന് കരുതല്‍ തടങ്കലിലാക്കിയതായി പാക്ക് മാധ്യമങ്ങള്‍. പഠാന്‍കോട്ട് ആക്രമണക്കേസില്‍ പ്രതിയാണ് മസൂദ് അസ്ഹറിന്റെ സഹോദരനായ മുഫ്തി അബ്ദുല്‍ റഊഫ്. നിരോധിക്കപ്പെട്ട സംഘടനകള്‍ക്കെതിരായ നടപടികള്‍ക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതല്‍ നടപടിയെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

ഭീകര ഗ്രൂപ്പുകളും അവരുടെ അനുയായികളും പാക്കിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുന്നതു തടയണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. സംഘടനയുടെ ബ്ലാക്ക് ലിസ്റ്റില്‍ അകപ്പെട്ടാല്‍ പാക്കിസ്ഥാന് ലോകബാങ്ക് ഉള്‍പ്പെടെയുള്ളവയില്‍നിന്നു വായ്പ എടുക്കാന്‍ സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ അടിയന്തര നീക്കമെന്നാണു കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എന്എസ്സി)യുടെ നിര്‍ദേശപ്രകാരമാണു നടപടി. നാഷനല്‍ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഇതു ഇനിയും തുടരുമെന്നും പാക്ക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ടെത്തുന്നതു തടയുന്നതിനായുള്ള രാജ്യാന്തര സംഘടന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാന് ഇക്കാര്യത്തില്‍ അന്ത്യശാസനം നല്‍കിയിരുന്നു.


