ന്യൂഡല്‍ഹി: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കവെ ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യം പ്രത്യേക സാഹചര്യത്തില്‍ നില്ക്കവേ ബൂത്ത് തല പ്രവര്‍ത്തകരുമായി സംവദിച്ച് അതിെന്റ വലിപ്പത്തില്‍ പുളകിതരാകുന്നതില്‍ അണികള്‍ക്ക് തന്നെ ലജ്ജ തോന്നിയിട്ടുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘രാജ്യത്തെ നൂറ് കോടി ജനങ്ങള്‍ രാഷട്രീയം മറന്ന് ഇൗ സുപ്രധാന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്നിട്ടും ബി.ജെ.പി ആയിരത്തോളം ബൂത്ത തല പ്രവര്‍ത്തകരുമായി സംവദിച്ചതിെന്റ റെക്കോര്‍ഡ് മഹിമ പറയാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി അനുകൂലികളടക്കം ഇതില്‍ അങ്ങേയറ്റം നാണിക്കുന്നുണ്ടാവും.’ -അഖിലേഷ് കുറിച്ചു.
‘ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് ധൈര്യശാലികളായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ നമുക്ക് നഷ്ടമായി. ഒരു പൈലറ്റ് ഇപ്പോഴും രാജ്യത്ത് തിരിച്ചെത്തിയിട്ടില്ല. രാജ്യം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വാക്ക് പോലും നമ്മുടെ ഭരണാധികാരിയില്‍ നിന്ന് പുറത്തുവന്നിട്ടില്ല. ഇൗ നിശബ്ദത കര്‍ണകഠോരമാണ്.’ – അഖിലേഷ് കൂട്ടിച്ചേര്‍ത്തു.


