ന്യുസിലാന്‍ഡ് , ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ഇന്ന് ആരംഭിച്ചു. മൂന്ന് ടെസ്റ്റുകള്‍ ഉള്ള പരമ്ബരയിലെ ആദ്യ ടെസ്റ്റാണ് ഇന്നാരംഭിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്ബോള് ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ട്ടത്തില്‍ 185 റണ്‍സ് എടുത്തിട്ടുണ്ട്. മുഹമ്മദുള്ളയും(13), ദാസുമാണ്(1) ക്രീസില്‍. ബംഗ്ലാദേശിന്റെ തമീം ഇക്ബാല്‍ സെഞ്ചുറി നേടി. തമീമിന്റെ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശ് 150 കടന്നത്.

