അസ്ലം പട്ടം I
ഗുരുവായൂര്‍: ബസ്സുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക തുക ഈടാക്കുന്നതിനെതിരെ എം എസ് എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി ജോ. ആര് ടി ഒ ഷാജിക്കും അസി.വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ പി.ടി പദ്മലാലിനും പരാതി നല്കി. വിദ്യാര്‍ത്ഥികളുടെ കണ്സഷന് വര്‍ധിപ്പിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും അധിക തുക വാങ്ങുന്ന ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി എം എസ് എഫ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് പി.എ അന്‍വര്‍, ജന. സെക്രട്ടറി ഷംനാദ് പള്ളിപ്പാട്ട് എന്നിവര്‍ അറിയിച്ചു.

