ശ്രീനഗര്‍: ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് അതിര്‍ത്തിയിലെ സ്കൂളുകള്‍ പൂട്ടി. ജമ്മു കശ്മിരിലെ രജൗറി ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. അതേസമയം സ്കൂളുകളില്‍ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രജൗരിയില്‍ 15 ഇടങ്ങളില്‍ പാക്കിസ്ഥാന് ഷെല്ലാക്രമണം നടത്തിയതായാണ് വിവരം. സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്ക് നിസാരമാണെന്നാണ് വിവരം.

