കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തില്‍പ്പെടുന്ന വന മേഖലയില്‍ കടുവകളുടെ സാനിധ്യമെന്ന് വനം വന്യജീവി വകുപ്പ് സ്ഥികരിച്ചു. കഴിഞ്ഞ മാസം ആദ്യ വാരം രാജ്യത്തെ വനമേഖലകളിലും കടുവ സങ്കേതങ്ങളിലും കടുവകളുടെ കണക്കെടുപ്പ് നടത്തിരുന്നു. ഈ കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തിലെ വനങ്ങളിലും കടുവകളുടെ കണക്കെടുപ്പ് നടന്നിരുന്നു. അന്ന് നടന്ന കണക്കെടുപ്പിലാണ് തട്ടേക്കാട് വനമേഖലയില്‍ കടുവകളുടെ സാനിധ്യമുണ്ടെന്ന സ്ഥിതികരണം ഉണ്ടായത്.
ഒരോ വനമേഖലകളിലും പ്രത്യേക ബ്ലോക്കുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ് നടത്തിയത്. വനത്തില്‍ കാണപ്പെടുന്ന കടുവകളുടെ കാഷ്ഠം കാല്പാദം, കടുവ കയറിയ മരത്തിലെ പാടുകള്‍ എന്നിവയാണ് കണക്കെടുപ്പ് സംഘം പരിശോധനാ വിധേയമാക്കുന്നത്. ഇത്തരത്തിലുള്ള നിരവധി വിവരങ്ങള്‍ തട്ടേക്കാട് വനമേഖലയില്‍ നിന്നും കണക്കെടുപ്പു നടത്തിയ വനപാലക സംഘത്തിനു ലഭിച്ചിട്ടുണ്ട്.ഇതോടെയാണ് കടുവ സാനിധ്യത്തിന് സിരീകരണമുണ്ടായത്.പരിശോധനയില്‍ ലഭ്യമായ വിവരങ്ങള്‍ പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന് വനപാലകര്‍ കൈമാറിയിട്ടുണ്ട്. ടൈഗര്‍ ഫൗണ്ടേഷന് ലഭ്യമായ വിവരങ്ങള്‍ വച്ച് ശാസ്ത്രീയ നിഗമനങ്ങളിലൂടെയാണ് കടുവകളുടെ എണ്ണവും പ്രായവും നിര്വജിക്കുക.കടുവ സാനിധ്യം സിരീകരിച്ച വിവരം തട്ടേക്കട് പക്ഷിസങ്കേതം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പക്ഷിസങ്കേതവനത്തിന്റെ ഏറിയ ഭാഗങ്ങളും ജനവാസകേന്ദ്രങ്ങളോട് അടുത്തു കിടക്കുന്നതാണ്. നിലവില്‍ വന്യ ജീവികളുടെ ഭീഷണിയില്‍ ഇവിടെത്തെ നാട്ടുകാര്‍ ദുരിതത്തിലുമാണ്.ഈ സാഹചര്യത്തില്‍ തട്ടേക്കാട് വനത്തിലെ കടുവ സാനിധ്യം പുറത്തറിഞ്ഞാല്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരും.ഇത് മുന്നില്‍ കണ്ടാണ് പക്ഷിസങ്കേത അധികൃതര്‍ സംഭവം രഹസ്യമാക്കി വച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രമാണ് തട്ടേക്കാട്ട്.പ്രശസ്ത പരീക്ഷി നിരീക്ഷകനായ സലീം അലിയുടെ പേരിലാണ് ഈ സങ്കേതം അറിയപ്പെടുന്നത്.