കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന് പാര്‍ട്ടിയുടെ അറിവോടെയാണ് കൊല നടത്തിയത് എന്ന കുടുംബത്തിന്റെ പ്രസ്താവന തള്ളി കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത് എത്തി.

പാര്‍ട്ടിയുടെ തീരുമാനല്ല കൊലപാതകം നടത്തുക എന്നതും ഭാര്യയോട് ഇത് ഭര്‍ത്താവ് പറഞ്ഞതാകുമെന്നും കൊലപ്പെടുത്താനുള്ള ഒരു തീരുമാനം ഇല്ല എന്നും കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. അത്തരത്തില്‍ ഒരു കൊല ഒറ്റക്ക് പീതാംബരന് ചെയ്യില്ലെന്നാണ് മഞ്ജു പറയുന്നത്.
പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ല എന്നും അതെ സമയം പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റ സാഹചര്യത്തില്‍ യുവാക്കളെ എങ്ങനെയാണ് വെട്ടിവീഴ്ത്തുക എന്നും മഞ്ജു ചോദ്യമുയര്‍ത്തി . ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് പീതാംബരനെ അറസ്റ്റ് ചെയ്തതെങ്കിലും മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യലിനൊടുവില്‍ ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.


