ഗുവഹാത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദര്‍ശനത്തിനിടെ രണ്ടാംദിവസവും പൗരത്വ ഭേദഗതി ബില്‍ വിഷയത്തില്‍ വ്യാപക പ്രതിഷേധം. 
നഗ്നത പ്രദര്‍ശിപ്പിച്ചുള്ള പ്രതിഷേധവും കരിങ്കൊടിയും കോലം കത്തിക്കലും അടക്കമുള്ളവയാണ് അരങ്ങേറിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു. 
അതിനിടെ പൗരത്വ ഭേദഗതി ബില്‍ അസമിലെ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്ന് ചങ്ക്സാരിയില് നടന്ന റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു. 
ഇക്കാര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് കേന്ദ്രം ഉറപ്പുനല്‍കുന്നു. ശരിയായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.


