ന്യൂദല്‍ഹി: വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. എന്നാല്‍ തീരുമാനത്തിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ മല്ല്യയ്ക്ക് അവകാശമുണ്ട്. 2016 ഏപ്രിലില്‍ ആണ് സ്കോട്ലന്ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം മല്യയെ യു.കെ.യില്‍ അറസ്റ്റു ചെയ്തത്.
ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടു നല്‍കാവുന്നതാണെന്ന് യു.കെ.യിലെ കോടതി കഴിഞ്ഞ ഡിസംബറില്‍ വിധിച്ചിരുന്നു. ഈ തീരുമാനമാണ് ബ്രട്ടീഷ് ആഭ്യന്തര സെക്രട്ടറി ഇന്ന് അംഗീകരിച്ചത്. വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനോടകം കണ്ടു കെട്ടിയിട്ടുണ്ട്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

