രണ്ടാം ക്ലാസ് ഉത്തര കടലാസാണ് കബാലിയെ വീണ്ടും ചര്‍ച്ചക്ക് വെച്ചിരിക്കുന്നത്. ക്രമം തെറ്റിച്ച അക്ഷരങ്ങള്‍ ശരിയായ വിധത്തില്‍ എഴുതാനായിരുന്നു ചോദ്യത്തില്‍ ഉണ്ടായിരുന്നത്. ‘ന്, ര്യ, സൂ’ എന്നത് ‘സൂര്യന്’ എന്നും ‘ച്ച, പൂ’ എന്നത് ‘പൂച്ച’ എന്നും എഴുതിയ കുട്ടി ‘ക, ലി, ബാ’ എന്നുള്ളതിന് ‘കബാലി’ എന്നാണ് ഉത്തരമെഴുതിയത്.
ഈ മാസ് ഉത്തരമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ‘കബാലി’ എന്നെഴുതിയതിന് വട്ടം വരച്ച അധ്യാപകന് തൊട്ടപ്പുറത്ത് ‘ബാലിക’ എന്ന് എഴുതി ചേര്‍ത്തെങ്കിലും, കുട്ടിയുടെ ഉത്തരം തെറ്റെന്ന് രേഖപ്പെടുത്തിയതുമില്ല. ഹിറ്റ് ചിത്രമായിരുന്ന കബാലി എത്തരത്തിലാണ് കുട്ടികളുടെ മനസ്സില്‍ പോലും ഇടം പിടിച്ചതെന്നതിന് തെളിവായി മാറുകയാണ് ഈ ഉത്തര കടലാസെന്നാണ് ആരാധകരുടെ പക്ഷം.

