ദില്ലി: 2014-ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമെന്നും സയ്യിദ് ഷൂജയെന്ന ഹാക്കര്‍ ആരോപിച്ചതിനെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുകയാണ്.
ഈ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ദില്ലി പൊലീസിന് പരാതി കൈമാറി. ഇന്നലെ ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന് ലണ്ടനില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. ഇന്നലെ പരിപാടിയില്‍ വച്ച് ഹാക്കര്‍ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും സയ്യിദ് ഷൂജയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ആരോപണമുന്നയിക്കുകയല്ലാതെ എങ്ങനെയാണ് ഇവിഎമ്മുകളില്‍ തിരിമറി നടത്തുന്നതെന്ന ഒരു തെളിവോ വീഡിയോയോ ഹാക്കര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
Election Commission of India (ECI) writes to Delhi Police requesting it to lodge an FIR & investigate properly the statement made by Syed Shuja yesterday at an event in London claiming to demonstrate EVMs used by ECI can be tampered with pic.twitter.com/Fgdn7Ys4zY
— ANI (@ANI) January 22, 2019

