ചെന്നൈ: ധനുഷും സായിപല്ലവിയും ആടിത്തകര്‍ത്ത ഗാനങ്ങള്‍ ലോകശ്രദ്ധയിലേക്ക് എത്തിയിരിക്കുന്നു. ധനുഷിനൊപ്പമുള്ള മാരി ടു വിലെ ഡാന്‍സിലൂടെ ഏവരെയും വിസ്മയിപ്പിക്കുകയാണ് സായി.
മാരി ടുവിലെ റൗഡി ബേബി എന്ന ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനവും സ്വന്തമാക്കി ഞെട്ടിച്ചിരിക്കുകയാണ്. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്റെ ബില്‍ബോര്‍ഡ് പട്ടിക. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്. യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്ലോഡ് ചെയ്ത ഗാനം പത്ത് കോടിയോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഇത് തന്നെയാണ് ബില്‍ബോര്‍ഡ് പട്ടികയിലെ നാലാം സ്ഥാനം തേടിയെത്താന്‍ കാരണം. യുവന് ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വ്വഹിച്ചത് ധനുഷാണ്. ദീയയാണ് പെണ് ശബ്ദം.
#RowdyBaby at #4 in @billboard's YouTube Chart ????https://t.co/yj2hoMlz4D
▶️ https://t.co/DboDG0Po0G@dhanushkraja @thisisysr @directormbalaji @Sai_Pallavi92 @vinod_offl @divomovies pic.twitter.com/CKoAzYu7cX
— Wunderbar Films (@wunderbarfilms) January 16, 2019


