കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ ദീപികയില്‍ മുഖപ്രസംഗം. പേര് പരാമര്‍ശിക്കാതെയാണ് മുഖ്യപത്രത്തിലെ ലേഖനം. പൊതുസമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ വീണ്ടും അപഹാസ്യ വിഷയം ആക്കിയെന്ന് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിക്കുന്നു.
വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചു. ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ക്രൈസ്തവ സഭയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കാരണമായി. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമെന്നും ലേഖനത്തില്‍ പറയുന്നു.

