മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രി പറയുന്നത് എല്ലാം പച്ചക്കള്ളം, കാണാൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ല. ഇനി എന്നെ കാണാൻ ആരും വരേണ്ട. പ്രൈവറ്റ് സെക്രട്ടറിയെ രണ്ട് തവണ വിളിച്ചു. പിന്നീട് വിളിക്കാം എന്ന് പറഞ്ഞു. എന്നാൽ ആറ് ദിവസം കഴിഞ്ഞാണ് സെക്രട്ടറി തിരിച്ച് വിളിച്ചത്. ബജറ്റിന്റെ തിരക്ക് കാരണമെന്ന് പിന്നീട് പറഞ്ഞു. ശേഷം എറണാകുളത്ത് വെച്ച് കാണാം എന്ന് പറഞ്ഞു. എന്നാൽ ഔദ്യോഗിക കാര്യമായതിനാൽ അത് വേണ്ട എന്ന് പറഞ്ഞു.
ആദ്യം വിളിച്ചപ്പോൾ മുഖ്യമന്ത്രി പിന്നീട് വിളിക്കാമെന്ന് പറഞ്ഞു. അല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല. ഇനി മുഖ്യമന്ത്രിയെ കാണാൻ ഇല്ല. ഒരു പ്രസ്താനത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നയാൾ എന്ന പരിഗണന പോലും തന്നില്ല. ഒരു വോട്ടർക്ക് മുഖ്യമന്ത്രിയെ കാണാൻ അനുമതി നലകാത്തത് ജനാധിപത്യമല്ല. മുഖ്യമന്ത്രി ആയിരുക്കുന്നയാൾ പാലിക്കേണ്ട മരിയാദയുണ്ട്. അത് കാണിക്കാത്തവരെ കാണാൻ ഇനിയില്ല. എന്താണ് ആവശ്യം എന്ന് പോലും ചോദിച്ചില്ല.
ഒരാളുടെ മുന്നിലും പോയി പിച്ച ചട്ടിയുമായി പോയി നിന്നിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രവർത്തിയാണോ വ്യക്തിയുടെ പ്രവർത്തിയാണോ എന്ന് ജനം വിലയിരുത്തട്ടെ. മുഖ്യമന്ത്രി പറയുന്നത് എല്ലാം പച്ചക്കള്ളം. തിരഞ്ഞെടുപ്പിൽ NSS പ്രവർത്തകർ സതീശന് വേണ്ടി പ്രവർത്തിച്ചു. എന്നാൽ അതിന് ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല. പിണറായി വിജയൻ വിളിച്ചാൽ തിരിച്ച് വിളിക്കും. ഒരു അഴിമതിയും കാണിക്കാത്തവരാണ് ഞങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സർക്കാരും ഇങ്ങനെ തങ്ങളോട് സമീപിച്ചിട്ടില്ല. സുരേഷ് ഗോപി NSSൽ വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ. അരുവിക്കര ഇലക്ഷൻ്റെ ദിവസം ആയിരുന്നു ഇത്. NSS ബിജെപിക്ക് ഒപ്പം എന്ന് വരുത്താനായിരുന്നു ശ്രമം. ബജറ്റ് നടക്കുന്ന ദിവസം പുഷ്പാർച്ചയ്ക്ക് വന്നത്. എന്നിട്ട് ബജറ്റിലേക്ക് കയറി വന്നു. കുട്ടികളിയൊന്നുമല്ല . മനപൂർവ്വമായിരുന്നു. തെറ്റ് പറ്റിയെന്ന് അദ്ദേഹം തന്നെ പറഞ്ഞു. എന്നാൽ ബിജെപി നേതാക്കൾ ചെന്ന് ഇത് തിരുത്തുകയായിരുന്നു.


