മലപ്പുറം: എടപ്പാളില്‍ ഹര്‍ത്താല്‍ ഭീഷണിയുമായെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രതിരോധിച്ച് നാട്ടുകാര്‍. കാവിക്കൊടികളുമായി ബൈക്കുകളിലെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ ജനം സംഘടിച്ച് ചെറുക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ നേരിടാന്‍ നാട്ടുകാര്‍ റോഡിലേക്കിറങ്ങി. ഇതോടെ സംഘം ക്ഷണനേരത്തില്‍ വണ്ടി തിരിച്ച് പാഞ്ഞുപോയി. ചിലര്‍ ബൈക്കുപേക്ഷിച്ച് ഓടി. ജനം ബിജെപി പ്രവര്‍ത്തകരെ തുരത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

