കോഴിക്കോട്: നിപ രോഗബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. രോഗബാധിതനായ 48കാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.
77 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടികയാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 58 ആരോഗ്യ പ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളും അഞ്ച് സുഹൃത്തുക്കളും ഉൾപ്പെടുന്നു. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേര് ഹൈ റിസ്ക് വിഭാഗത്തിലും 62 പേര് ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഹൈയസ്റ്റ്, ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്.നിപ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൺട്രോൾ റൂമും സജ്ജമാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിക്കുകയുള്ളുവെന്നും കളക്ടർ അറിയിച്ചു.


