തൃശൂര്‍: സർക്കാർ സഹായമില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകൾ. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും. ബജറ്റിൽ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ 19ന് ശേഷം ബസ് സർവീസ് നിർത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്. തൃശൂരിൽ ചേർന്ന ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ യോഗത്തിലാണ് തീരുമാനം.
അതേസമയം സർക്കാർ ആവശ്യപ്പെട്ടാൽ സ്വകാര്യ ബസുകൾ കെ എസ് ആർടിസിക്കായി വാടകക്ക് നൽകാൻ തയ്യറാണെന്ന് സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നു. കിലോമീറ്റർ വാടക കണക്കാക്കി എല്ലാ ദിവസവും വാടക നൽകണം . മാസ വാടകയാണെങ്കിൽ കെ എസ് ആർടിസി തന്നെ ഡീസൽ അടിക്കുകയും തൊഴിലാളികൾക്ക് ശമ്പളം നൽകുകയും ചെയ്യണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
കെ എസ് ആർടിസിയുടെ ഓര്‍ഡിനറി ബസുകൾ കുറവ് ഉള്ള സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ വാടക്ക് എടുക്കാമെന്നാണ് സർക്കാർ ആലോചന . ബസുകൾ വാടക്ക് നൽകാൻ ബസ് ഉടമകൾ തയ്യറാണ് . കിലോമീറ്ററിന് വാടക നിശ്ചയിച്ച് ഒരോ ദിവസവും വാടക നൽകുന്ന രീതി അവലംബിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. മാസ വാടകയ്ക്കാണെങ്കിൽ തൊഴിലാളികളുടെ ശമ്പളവും , ഡീസൽ അടിക്കുന്നതും സർക്കാർ ചെയ്യണം . ബസിന് വാടക നിശ്ചയിച്ചാൽ മതി.കെഎസ്ആർടിസി നേരത്തെ പല കമ്പനികൾക്കും കുടുശ്ശിക വരുത്തിയതിനാൽ ദീർക കാലത്തേക്ക് വാടക വാങ്ങതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ പറയുന്നു.എത്ര സ്വകാര്യ ബസുകൾ വാടക്ക് എടുക്കണം , എങ്ങനെ വാടക നിശ്ചയിക്കണം എന്ന തടക്കം ഉള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അന്തിമ തീരമാനം എടുത്തിട്ടില്ല.


