പിറവം: ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജി . രാധാകൃഷ്ണന്റെ പാമ്പാക്കുട മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനത്തിന് ചൊവ്വാഴ്ച പാമ്പാക്കുടയില്‍ തുടക്കമാകും. രാവിലെ എട്ടിന് നെയ്ത്തുശാലപ്പടിയില്‍ അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎല്‍എ മാരായ ഡോ. മാത്യു കുഴല്നാടന്, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ്, സെക്രട്ടറി ആശാ സനില്‍, ഡി സി സി സെക്രട്ടറി ഉല്ലാസ് തോമസ്, യുഡിഎഫ് ചെയര്മാന് കെ ആര് ജയകുമാര്‍, ഇലക്ഷന് കമ്മിറ്റി കണ്‍വീനര്‍ വില്‍സണ്‍ കെ. ജോണ്‍, ഭാരവാഹികളായ ജോണി അരീക്കാട്ടില്‍ ,ജയന് അയ്യന്താനം, പാമ്പാക്കുട ഇലക്ഷന് കമ്മറ്റി ചെയര്മാന് സജി ഓണക്കൂര്‍, കണ്‍വീനര്‍മാരായ ബെന്നി സ്കറിയ, ജോയ് മുള്ളന്‍കുഴി , രക്ഷാധികാരികളായ തോമസ് തടത്തില്‍, സുനില്‍ ഇടപ്പലക്കാട്ട് എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കും. ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും പര്യടനത്തില്‍ പങ്കുചേരും.
രാമമംഗലം പഞ്ചായത്തിലെ പ്രചാരണം ബുധനാഴ്ച രാവിലെ 8ന് ഊരമന ശിവലിയില്‍ മുന്‍ എംഎല്‍എ വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ യുഡിഎഫ് നേതാക്കള്‍ സംസാരിക്കും. ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും പര്യടനത്തില്‍ പങ്കുചേരും.


