തിരുവനന്തപുരം: കേരളത്തിലെ ടെലിവിഷൻ ബാർക് തട്ടിപ്പിൽ പരാതി ലഭിച്ചതായി ഡിജിപി. അന്വേഷണത്തിനായി സൈബർ ടീമിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കെടിഎഫ് പ്രസിഡൻ്റ് ആർ. ശ്രീകണ്ഠൻ നായരായിരുന്നു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. വിശദമായ അന്വേഷണത്തിനാണ് നിർദ്ദേശം. നിരവധി തെളിവുകളും പുറത്തുവന്നു. ബാർക്കിൽ തട്ടിപ്പ് നടത്താൻ കേരളത്തിലെ ഒരു ചാനൽ ഉടമ കോടികൾ കോഴ നൽകി എന്നും ആരോപണം.
ടെലിവിഷൻ റേറ്റിംഗിൻ്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന 50,000 കോടി രൂപയുടെ ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തെ തകർക്കാൻ ബാർക്ക് ജീവനക്കാർ നടത്തുന്ന നിഗൂഢ ശ്രമങ്ങൾ ഈ തട്ടിപ്പിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കൂടാതെ യൂട്യൂബ് വ്യൂവർഷിപ്പിലുംവ്യാപകമായി തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാഹൽ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു.


