കൊച്ചി.ശബരിമലയിലെ കെമിക്കൽ കുങ്കുമം വില്പന.നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി.വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി.രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം അല്ല വിൽക്കുന്നത് എന്ന് ഹർജിക്കാർ
കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യവും എന്നിവയാണെന്ന് കോടതി പറഞ്ഞു. വാണിജ്യ താല്പര്യം കോടതിക്ക് പരിഗണിക്കേണ്ടതില്ലെന്നും രാസ കുങ്കുമം വിൽക്കുന്നവരുടെ കുത്തക ലൈൻസ് റദ്ദാക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാസ കുങ്കുമ നിരോധനം ചോദ്യം ചെയ്ത് കുത്തക ഹോൾഡർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് മുന്നറിയിപ്പ്.


