വസ്ത്രങ്ങൾ എപ്പോഴും അഴുക്കും കറയും പറ്റാതെ തിളക്കമുള്ളതായിരിക്കുന്നത് കാണാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ എത്രയൊക്കെ സൂക്ഷിച്ചാലും വസ്ത്രത്തിൽ കറപ്പറ്റുന്നു. ശരിയായ രീതിയിൽ ഇത് കഴുകി വൃത്തിയാക്കിയില്ലെങ്കിൽ വസ്ത്രം നശിച്ചുപോകാനും സാധ്യത കൂടുതലാണ്. ഓരോ വസ്ത്രവും പ്രത്യേകമായ തുണിത്തരങ്ങളിലാണ് നിർമ്മിക്കുന്നത്. അതിനാൽ തന്നെ വസ്ത്രത്തിൽ കറപ്പറ്റുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ ഒഴിവാക്കണം.
1.ഉരച്ച് കഴുകരുത്
കറപറ്റിയ വസ്ത്രങ്ങൾ ഉരച്ച് കഴുകുന്നത് ഒഴിവാക്കണം. ഇത് കറ ആഴത്തിൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു. പിന്നീടിത് കഴുകി വൃത്തിയാക്കാനും ബുദ്ധിമുട്ടാകുന്നു. അതിനാൽ തന്നെ കറപറ്റിയ ഭാഗം മൃദുലമായ രീതിയിൽ തുടച്ച് വൃത്തിയാക്കാൻ മറക്കരുത്.
2. കഴുകുന്നതിന് മുമ്പ് വൃത്തിയാക്കാം
വസ്ത്രം മുഴുവനായും കഴുകുന്നതിന് മുമ്പ് കറകളയാൻ ശ്രദ്ധിക്കണം. അല്ലാതെ കഴുകുന്നത് കറ എളുപ്പം നീക്കം ചെയ്യുന്നതിന് തടസ്സമാകുന്നു. സോപ്പ് പൊടി ഉപയോഗിച്ച് കറ വൃത്തിയാക്കിയതിന് ശേഷം മൊത്തമായി കഴുകാവുന്നതാണ്.3. ഉടൻ വൃത്തിയാക്കണം
കറപ്പറ്റിയ വസ്ത്രങ്ങൾ ഉടൻ തന്നെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കറ അധികനേരം ഇരിക്കുമ്പോൾ പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകുന്നു.
4. ചൂട് വെള്ളം ഉപയോഗിക്കരുത്ചൂട് വെള്ളം ഉപയോഗിച്ച് കറപ്പറ്റിയ വസ്ത്രങ്ങൾ കഴുകുന്നത് ഒഴിവാക്കണം. ഇത് വസ്ത്രത്തിൽ കറ ആഴത്തിൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു. എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്.
5. ബ്ലീച്ച് ഉപയോഗിക്കുന്നത്
ബ്ലീച്ച് ഉപയോഗിച്ച് കറപിടിച്ച വസ്ത്രങ്ങൾ കഴുകുന്നത് ഒഴിവാക്കണം. ഇത് വസ്ത്രം പെട്ടെന്ന് കേടുവരാനും കറ നീക്കം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.


