രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കെതിരെ ആദ്യം പരസ്യമായി ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ് സിപിഐഎം വേദിയിൽ. സൈബർ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിയിലാണ് റിനി പങ്കെടുത്തത്.കൊച്ചിയിൽ നടന്ന പരിപാടിയിൽ മുൻമന്ത്രി കെ കെ ശൈലജയ്ക്കൊപ്പം നടി വേദി പങ്കിട്ടു. അതിക്രമങ്ങൾക്ക് മുന്നിൽ തളരാതെ തലയുയർത്തി നിന്ന ഷൈൻ ടീച്ചറെയും റിനിയെയും സ്ത്രീസമൂഹം ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് മുൻ മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.
സ്ത്രീകൾ ശക്തമായി പ്രതികരിച്ചാലേ ഈ വികൃത സംഘത്തെ അമർച്ച ചെയ്യാൻ കഴിയുകയുള്ളൂ. രാഹുൽ മാങ്കൂട്ടത്തിൽ കാണിച്ച വൃത്തികേടുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ചില കോൺ. നേതാക്കൾ കാണിച്ച കുരുട്ടു ബുദ്ധിയായിരുന്നു ഷൈൻ ടീച്ചർക്കെതിരെ കെട്ടിച്ചമച്ച കള്ളക്കഥ. ഇത്തരം മനുഷ്യത്വരാഹിത്യത്തിനെതിരെ ജനങ്ങൾ സംഘടിതരായി ചെറുത്തുനിൽക്കണമെന്നും കെ കെ ശൈലജ വ്യക്തമാക്കി.