ആലുവ: റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ഓണാഘോഷം ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ പി. കാര്‍ത്തിക്ക്, സി.ഐ.എസ്.എഫ്. ഡെപ്യൂട്ടി കമണ്ടാന്റ് സുരേഷ് കുമാര്‍, അഡീഷണല്‍ എസ്.പി എം. കൃഷ്ണന്, എ.എസ്.പി ഹാര്‍ദ്ദിക് മീണ, ഡി.വൈ.എസ്.പി.മാരായ ടി.എം വര്‍ഗീസ്, ടി.ആര് രാജേഷ്, പി.എം ബൈജു, എസ്. ജയകൃഷ്ണന്, ബിജോയ് ചന്ദ്രന് കെ.പി.ഒ.എ റൂറല്‍ ജില്ലാ പ്രസിഡന്റ് അനില്‍ .ടി മേപ്പിള്ളില്‍, വി.ആര് സുനില്‍, വിനോദ് മാത്യു, കെ.കെ ഗിരീഷ് കുമാര്‍ , ഷൈജു പാലാട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണഘോഷയാത്ര, ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികള്‍ , വടംവലി എന്നിവ ഉണ്ടായിരുന്നു.

