കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന വീണ് തകര്‍ന്ന കുടിവെള്ള കിണര്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ ഒരു ലക്ഷം രൂപയുടെ ചെക്ക് ആന്റണി ജോണ്‍ എം.എല്‍.എ ഗൃഹനാഥന് വി.കെ വര്‍ഗീസിന് വീട്ടിലെത്തി കൈമാറി.
കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വാര്‍ഡ് മെമ്പര്‍ സന്തോഷ് അയ്യപ്പന്, കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്. അധീഷ്, മേക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ദിദീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമല്‍ വിശ്വം, സണ്ണി വര്‍ഗീസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു


