കൊച്ചി: ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യപ്പെട്ട് നടന് ദിലീപിന്റെ ഫേസ്ബുക്ക് വീഡിയോ. പുതിയ ചിത്രമായ ‘കോടതി സമക്ഷം ബാലന് വക്കീലി’ന്റെ ടീസര്‍ കാണുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ദിലീപ് ഫേസ്ബുക്കിലൂടെ തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ടീസർ ഇന്ന് വൈകീട്ട്
Posted by Dileep on Wednesday, December 26, 2018
ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് നായികമാരാകുന്നത്.
ഡിസംബര്‍ 27ന് വൈകിട്ട് ആറിനാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നതെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട്.


