ഇടുക്കി: ജനാധിപത്യ സംരക്ഷണത്തിനായി ഇടതു പക്ഷത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വിഭജന ചര്‍ച്ച വരുമ്പോള്‍ മുന്നണിയില്‍ അഭിപ്രായം അറിയിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
എല്‍ഡിഎഫ് പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയും പ്രതികരിച്ചു. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കും എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്ന് ആര് ബാലകൃഷ്ണപിളളയും പ്രതികരിച്ചു. കേരള കോണ്‍ഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുത്തത് നല്ല തീരുമാനമെന്നും ആര് ബാലകൃഷ്ണപിളള പറഞ്ഞു. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു.
ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫിന്റെ വിപുലീകരണം.


