മൂവാറ്റുപുഴ: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ പണിമുടക്ക് അനുകൂലികള്‍ അക്രമണം അഴിച്ചുവിട്ടു. കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ക്കുകയും കല്ലെറിഞ്ഞ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനുനേരെ കയ്യേറ്റും നടത്തുകയും ചെയ്തു. തുറന്നു പ്രവര്‍ത്തിച്ച ബാങ്ക്, ഹോട്ടല്‍ ഉള്‍പ്പെടെയള്ള സ്ഥാപനങ്ങള്‍ സമരം അനുകൂലികള്‍ അടപ്പിച്ചു.
കോഴിക്കോടുനിന്ന് പാലയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിനുനേരെയാണ് വെള്ളൂര്‍ക്കുന്നത്ത് ഒരുസംഘം പണിമുടക്ക് അനുകൂലികള്‍ കല്ലെറിഞ്ഞത്. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് എംസിവി മാധ്യമപ്രവര്ത്തകന് അനൂപിന് നേരെ പണിമുടക്ക് അനുകൂലികള്‍ കയ്യേറ്റം നടത്തിയത്. അനൂപ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്, കെഎസ്ആര്‍ടി ബസിനെ നേരെയുണ്ടായ കല്ലെറില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും പരിക്കേറ്റു.
കച്ചേരിത്താഴത്തും വെള്ളൂര്ക്കുന്നത്തും സമരഅനുകൂലികള് വാഹനങ്ങള്‍ തടഞ്ഞു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു.